subsidyjanakeeyahotel-12
  • പണം അനുവദിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്
  • കുടിശികയിനത്തില്‍ നല്‍കാനുള്ളത് 35 കോടിയിലേറെ
  • സാമ്പത്തിക പ്രതിന്ധിയെന്ന് ധനവകുപ്പ്

ജനകീയ ഹോട്ടലുകളുടെ കുടിശികയുടെ ഒരു ഗഡു  നവകേരള സദസിനു മുന്‍പ് നല്‍കാന്‍ തിരക്കിട്ട ശ്രമം. പണം അനുവദിക്കണമെന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് വീണ്ടും ധനവകുപ്പിനെ സമീപിച്ചു. 35 കോടിയിലേറെയാണ് നിലവില്‍ കുടിശിക. സര്‍ക്കാരിന്‍റെ വാക്കും വിശ്വസിച്ച് 20 രൂപയക്ക് ഊണു നല്‍കിയവരാണ് കടംകയറി പെരുവഴിയിലായത്. അന്നമൂട്ടിയവര്‍ക്കുള്ള കുടിശിക തീര്‍ക്കണമെന്നാണ് പൊതുവികാരം. എന്നാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തടസമായി ധനവകുപ്പ് പറയുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

കുടുംബശ്രീയുടെ പ്ലാന്‍ ഫണ്ടു കൂടി ചേര്‍ത്ത് തുക കൂടി സര്‍ക്കാര്‍ തുകയ്ക്കൊപ്പം ചേര്‍ക്കും. 15 മുതല്‍ 25 ലക്ഷം രൂപ വരെയാണ് ഓരോ ജനകീയ ഹോട്ടലുകള്‍ക്കും സബ്സിഡിയിനത്തില്‍ നല്‍കാനുള്ളത്. ഒരു വിഭാഗം കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ സമരവും നടത്തിയിരുന്നു. ഇതോടെയാണ് എത്രയും വേഗം തുക നല്‍കണമെന്ന വികാരം സര്‍ക്കാരില്‍ ശക്തമായത്. പഞ്ചായത്ത് നല്‍കുന്ന മാസം തോറുമുള്ള ഗ്രാന്‍റ് മുടക്കരുതെന്നു തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം തദ്ദേശ വകുപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വെള്ളം , വൈദ്യുതി തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. 

 

Govt to distribute subsidy installment to janakeeya hotels ahead of navakerala sadas