കോട്ടയം മീനടം നെടുംപൊയ്കയില്‍ അച്ഛനും എട്ടുവയസുകാരനും മരിച്ച നിലയില്‍. വട്ടുകളത്തില്‍ ബിനു, മകന്‍ ശിവഹരി എന്നിവരുടെ മൃതദേഹമാണ് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. മകനെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തതാകാമെന്ന് പൊലീസ് പറഞ്ഞു. രാവിലെ ഏഴുമണിയോടെയാണ് ഇരുവരും നടക്കാനെന്ന രീതിയില്‍  വീട്ടില്‍ നിന്നിറങ്ങിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുന്നു. ഇലക്ട്രിക് വര്‍ക്സ് തൊഴിലാളിയാണ് ബിനു. മരണകാരണം വ്യക്തമല്ല.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Suicide Kottayam