prsloannewn-12

നെല്ല് കൊടുത്തതിന്റെ വിലയായി കർഷകർക്ക് നൽകുന്ന പിആർഎസ് വായ്പ ഇനി മുതൽ വേണ്ടെന്ന് കർഷകർ. നേരിട്ട് പണം കർഷകർക്ക് നൽകുന്ന സംവിധാനം ഉണ്ടാകണം എന്നാണ് നെൽകർഷകരുടെ ആവശ്യം. ആലപ്പുഴ തകഴിയിൽ കർഷകൻ ആത്മഹത്യ ചെയ്യേണ്ടി വന്നത് പിആർഎസ് വായ്പ കെണി മൂലമാണെന്നാണ് കർഷകരുടെ ആരോപണം. സാമ്പത്തിക ബാധ്യത ഉടനുണ്ടാകുന്നില്ല എന്ന കാരണത്താലാണ് സർക്കാർ ബാങ്കുകളുമായി ധാരണയുണ്ടാക്കി നെൽവില നൽകാൻ പിആർഎസ് വായ്പാ രീതി കുറേക്കാലമായി തുടരുന്നത്. സർക്കാർ ഗാരണ്ടിയിൽ വ്യക്തിഗത വായ്പ ആയാണ് നെൽവില ബാങ്കുകളിൽ നിന്ന് കർഷകർക്ക് ലഭിക്കുന്നത്. പിആര്‍എസ് ഹാജരാക്കുമ്പോൾ വേഗത്തിൽ പണം ലഭിക്കുന്നതിനാൽ കർഷകർ കാര്യമായി എതിർക്കാറില്ല. പക്ഷേ ഇത് നിലനിൽക്കുമ്പോൾ മറ്റൊരു വായ്പയ്ക്കായി ചെല്ലുമ്പോഴാണ് കർഷകർ കെണിയിലാകുന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പിആർഎസ് വായ്പ കെണിയിൽ കുടുങ്ങിയാണ് തകഴി കുന്നുമ്മയിലെ കർഷകൻ പ്രസാദിന് ജീവനൊടുക്കേണ്ടി വന്നതെന്ന ആരോപണം ശക്തമാണ്. പ്രസാദ് സുഹൃത്തുമായി സംസാരിക്കുന്ന ശബ്ദരേഖയിലും ആത്മഹത്യക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തന്റെ മരണത്തിനുത്തരവാദി സർക്കാരും ബാങ്കുകളുമാണെന്ന് പറയുന്നുണ്ട്. കർഷകർക്ക് നൽകുന്ന പിആർഎസ് വായ്പ നിശ്ചിത സമയ പരിധിക്കുള്ളിൽ സർക്കാർ തിരിച്ചടച്ചില്ലെങ്കിൽ ഈ കാലയളവിൽ സി ബിൽ സ്കോറിലെ കുറവ് മൂലം മറ്റ് വായ്പകൾ കിട്ടാത്ത സാഹചര്യമുണ്ടാകും. വിദ്യാഭ്യാസ വായ്പ പോലും എടുക്കാനാകാത്ത നിരവധി കർഷകർ കുട്ടനാട്ടിലുണ്ട്. പലിശ ഇനത്തിൽ വരുമാനം ഉണ്ടാകുന്നതിനാൽ ബാങ്കുകൾക്കും പിആർഎസ് വായ്പയായി നെല്ലിന്റെ വില നൽകാൻ താൽപര്യമാണ്. 

 

Farmers demands direct deposit of paddy procurement money