kalamasery-blast-domnic-mar
  • ഡൊമിനിക് മാര്‍ട്ടിന്റെ സ്കൂട്ടറില്‍ നിന്നാണ് നാല് റിമോട്ടുകള്‍ കണ്ടെടുത്തത്
  • കൊടകര സ്റ്റേഷനില്‍ കീഴടങ്ങാന്‍ ഡൊമിനിക് എത്തിയത് ഈ സ്കൂട്ടറില്‍

കളമശേരി സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ സ്കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ കണ്ടെടുത്തു. സ്ഫോടനത്തിനു ശേഷം കീഴടങ്ങാന്‍ തൃശൂര്‍ കൊടകര സ്റ്റേഷനില്‍ വന്ന സ്കൂട്ടറിലാണ് നാലു റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്. പ്രതിയുമായി കൊച്ചിയില്‍ നിന്നുള്ള പൊലീസ് സംഘം കൊടകര സ്റ്റേഷനില്‍ തെളിവെടുപ്പിന് കൊണ്ടുവന്നിരുന്നു. സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരുന്ന സ്കൂട്ടറിനുള്ളില്‍ നിന്നാണ് റിമോര്‍ട്ടുകള്‍ കണ്ടെടുത്തത്. ഈ സ്കൂട്ടര്‍ കൊടകര സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.

റിമോര്‍ട്ടുകള്‍ എവിടെയാണെന്ന് പ്രതി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതുക്കൊണ്ടുതന്നെ, സ്കൂട്ടര്‍ പ്രത്യേകം നിരീക്ഷിച്ചിരുന്നു. സ്ഫോടനത്തിനു ശേഷം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിച്ച കൊരട്ടിയിലെ ഹോട്ടലിലും തെളിവെടുപ്പിന് കൊണ്ടുവന്നു. മുറിയെടുത്തിതിന്റെ രേഖകളും പൊലീസ് കണ്ടെടുത്തു.

Remotes used in Kalamasery blast recovered