alpychildpolice-11
  • പത്താംക്ലാസുകാരനെ ലാത്തിക്കടിച്ചു, മുതുകില്‍ ചവിട്ടി
  • സംഭവം ആലപ്പുഴ മണ്ണ​ഞ്ചേരിയില്‍
  • അന്വേഷിക്കുമെന്ന് ശിശുക്ഷേമ സമിതി

ആലപ്പുഴ മണ്ണഞ്ചേരിയില്‍ അതിഥിത്തൊഴിലാളിയുടെ മകനായ 14കാരന് പൊലീസിന്‍റെ ക്രൂര മര്‍ദനം. മുതുകില്‍ ചവിട്ടിയതിന്‍റെയും ലാത്തി കൊണ്ട് അടിച്ചതിന്‍റെ പാടുകളുണ്ടെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ സ്ഥിരീകരിച്ചു. കുട്ടി ഓടിച്ച ഇലക്ട്രിക് സ്കൂട്ടര്‍ പെണ്‍കുട്ടിയെ ഇടിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വിളിച്ചു വരുത്തിയ പൊലീസ്, നഷ്ടപരിഹാരമായി ആയിരം രൂപ കൊടുക്കണമെന്ന് ആവശ്യപ്പെട്ടു. പണം കൈവശമില്ലെന്ന് അറിയിച്ചതോടെയാണ് മര്‍ദനമെന്നും ആറുമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തിയെന്നും കുടുംബം പറയുന്നു. മാതാപിതാക്കള്‍ സ്റ്റേഷനിലേക്ക് എത്തിയെങ്കിലും കുട്ടിയെ കാണാന്‍ അനുവദിച്ചില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അതേസമയം പ്രായപൂര്‍ത്തി ആകാത്ത ആളാണെന്ന് അറിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സംഭവം അന്വേഷിക്കുമെന്ന് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷ അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Police brutally attacked minor in Alappuzha