farmerprsloan-11
  • വായ്പയായി ലഭിക്കുന്നത് നെല്‍വിലയ്ക്ക് തുല്യമായ തുക
  • തുകയുടെ ബാധ്യതയൊഴിയുന്നത് സര്‍ക്കാര്‍ പണം നല്‍കുമ്പോള്‍
  • സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 2500 കോടി

സംസ്ഥാനത്ത്  പിആര്‍എസ് വായ്പയുടെ പേരില്‍ കര്‍ഷകര്‍ നേരിടുന്നത് വലിയ പ്രതിസന്ധി. സര്‍ക്കാര്‍ തുക ബാങ്കിനു നല്‍കുന്നതില്‍ കാലതാമസം നേരിട്ടാല്‍ ഭാരം കര്‍ഷകന്‍റെ തലയിലേക്കെത്തുമെന്നു മാത്രമല്ല പിന്നീട് വായ്പയും ലഭിക്കില്ല. എന്നാല്‍ നെല്‍വില വായ്പ കര്‍ഷകനു ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലിന്‍റെ ന്യായം.   

നെല്ലു സംഭരിച്ചശേഷം സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കുന്നതാണ് പിആര്‍എസ്. അഥവാ പാഡീ രസീത് സ്ലിപ്. ഇതു എസ്ബിഐ, കാനറ ബാങ്കുകളില്‍ നല്‍കുമ്പോള്‍ പിആര്‍എസ് വായ്പ ലഭിക്കും. നെല്‍വിലയ്ക്ക് തുല്യമായ തുകയാണ് ബാങ്കുകള്‍ വായ്പയായി നല്‍കുന്നത്. കര്‍ഷകനു നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുമ്പോള്‍ വായ്പയുടെ ബാധ്യത കര്‍ഷകനൊഴിയും. തുക സര്‍ക്കാര്‍ നല്‍കാന്‍ കാലതാമസം നേരിട്ടാല്‍ കര്‍ഷകന്‍റെ സിബില്‍ സ്കോറിനെ ബാധിക്കുകയും പിന്നീട് വായ്പ കിട്ടാതാവുകയും ചെയ്യും. നിലവില്‍ 2500 കോടി രൂപയാണ് ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. 

 

PRS liability, farmers in crisis