മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ്. ഈ മാസം 19ന് മുമ്പായി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനില്‍ എത്തണമെന്നാണ് നിര്‍ദേശം. ഇക്കാര്യം ചൂണ്ടിക്കാട്ടി സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് നല്‍കി
കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ വെച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ച കേസിലാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. കേസിലെ മാധ്യമപ്രവര്‍ത്തകരടങ്ങുന്ന സാക്ഷികളുടെയും പരാതിക്കാരിയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നോട്ടീസ് നല്‍കിയത്. ഇന്നലെയായിരുന്നു നോട്ടീസ് അയച്ചത്. എന്നാല്‍ ഹാജരാകുന്നത് സംബന്ധിച്ച് മറുപടിയൊന്നും പൊലീസിന് കിട്ടിയിട്ടില്ല. സിനിമാ പ്രൊമോഷന്‍റെ ഭാഗമായി സുരേഷ് ഗോപി ഗള്‍ഫിലാണെന്നാണ് വിവരം.
അനുവാദമില്ലാതെ ലൈഗിക ഉദ്ദേശ്യത്തോടെ കടന്നുപിടിച്ചുവെന്ന വകുപ്പാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞിരുന്നെങ്കിലും മാപ്പ് അംഗീകരിക്കുന്നില്ലെന്നും വിശദീകരണം മാത്രമാണ് സുരേഷ് ഗോപി നടത്തിയതെന്നും വിലയിരുത്തിയാണ് പരാതിക്കാരി നിയമനടപടിയിലേക്ക് കടന്നത്
Notice to Suresh Gopi in the case of insulting the journalist