87-lakhs-for-playing-chess-
  • 5 ക്യൂബന്‍ താരങ്ങളുടെ യാത്രാച്ചെലവു മാത്രം 13 ലക്ഷം രൂപ
  • മാച്ച് ഫീ 5 ലക്ഷം, ഹോട്ടലിലും ഹൗസ്ബോട്ടിലും താമസത്തിന് 2 ലക്ഷം
  • കായിക വികസനനിധിയില്‍ ഒരു രൂപ പോലുമില്ലെന്ന് വെളിപ്പെടുത്തി ഉത്തരവ്

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോകുമ്പോൾ ക്യൂബയുമായി ചെസ് കളിക്കാൻ ചെലവാകുന്നത് എണ്‍പത്തിയേഴ് ലക്ഷം രൂപ. കായിക സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കാൻ നീക്കിവച്ച ഫണ്ടിൽനിന്ന് ഇതിനുള്ള തുക വകമാറ്റും. ചെസ് മല്‍സരത്തിന് അഞ്ചുലക്ഷം രൂപമാത്രമെ ചെലവാക്കുന്നുള്ളൂവെന്നായിരുന്നു മന്ത്രി വി. അബ്ദുറഹിമാന്റെ അവകാശവാദം.

ക്യൂബന്‍ വിപ്ലവനായകന്‍ ചെ ഗവാരയുടെ പേരില്‍ സംഘടിപ്പിക്കുന്ന ചെസ് ഫെസ്റ്റിന് ചെലവിടുന്നത്  87.69 ലക്ഷം രൂപ. ഇതിനായി കായികവകുപ്പ് തയാറാക്കിയ ബജറ്റിന് ഭരണാനുമതി നല്‍കിക്കഴിഞ്ഞു. കായിക വികസന നിധിയിൽ പണമില്ലാത്തതിനാൽ കായിക സാങ്കേതികവിദ്യ പ്രോല്‍സാഹിപ്പിക്കാൻ നീക്കിവച്ച ഫണ്ടിൽനിന്നാണ് ഇതിനുള്ള തുക വകമാറ്റുന്നത്. അഞ്ചു ക്യൂബൻ ചെസ് താരങ്ങളുടെ വിമാനയാത്രാ ചെലവു മാത്രം 13 ലക്ഷം രൂപ. 5 ലക്ഷം രൂപ മാച്ച് ഫീ വേറെ. പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിന് രണ്ടുലക്ഷം രൂപ ചെലവിടുന്നുണ്ട്. ഒരു ദിവസം ഹൗസ് ബോട്ടിലും താമസമൊരുക്കും. 

അഞ്ച് ഇന്ത്യൻ താരങ്ങളെ ടൂർണമെന്റിൽ പങ്കെടുപ്പിക്കാൻ 29.5 ലക്ഷം രൂപയാണു ചെലവ്. കായിക വികസന നിധിയിൽ ഒരുരൂപപോലുമില്ലെന്ന് ഉത്തരവിൽ തുറന്നു സമ്മതിച്ചുകൊണ്ടാണ് ഭരണാനുമതി. അതേസമയം മല്‍സരത്തിന് അഞ്ചുലക്ഷം രൂപ മതിയെന്നാണ് മന്ത്രി വി. അബ്ദുറഹിമാന്റെ അവകാശവാദം. ജൂണിൽ ലോകകേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനം കഴിഞ്ഞു മടങ്ങുന്നതിനിടെ ക്യൂബ സന്ദർശിച്ച മുഖ്യമന്ത്രിയുടെ ചർച്ചകളുടെ തുടർച്ചയാണു ക്യൂബയുമായി കായികമേഖലയിലെ സഹകരണം

87 Lakh rupees for playing chess with Cuba