‘കേരളീയ’ത്തില്‍ ആദിവാസികളെ പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന നിലപാടിലുറച്ച് ഫോക്‌ലോര്‍ അക്കാദമി. തെറ്റുപറ്റിയിട്ടില്ലത്തതിനാല്‍ ഖേദം പ്രകടിപ്പിക്കില്ലെന്ന് അക്കാദമി അധ്യക്ഷന്‍ ഒ.എസ് ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. ആദിവാസി കലാരൂപങ്ങളെയാണ് അവതരിപ്പിച്ചതെന്നും ഇനിയും വിവിധ വേദികളില്‍ ആദിമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെ പ്രദര്‍ശിപ്പിച്ചതിനെതിരെ മന്ത്രി കെ.രാധാകൃഷ്ണന്‍ നിലപാടെടുത്തെങ്കിലും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചിട്ടില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം.
ഊരു മൂപ്പന്‍മാരുമായി ചര്‍ച്ച ചെയ്താണ് പ്രദര്‍ശനം ഒരുക്കിയതെന്നും കലാപ്രകടനമാണ് നടത്തിയതെന്നും ഫോക്‌ലോര്‍ അക്കാദമി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചിരുന്നു.
Won't apologise over 'Aadimam'; Folklore Academy