തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും സംഘര്‍ഷം. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ മദ്യപസംഘമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് പരുക്കേറ്റു. തുടര്‍ന്ന് സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെട്ടയം, നെയ്യാറ്റിന്‍കര സ്വദേശികളാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മദ്യപസംഘം പാട്ടും ഡാന്‍സും നടക്കുന്നതിനിടയിലേക്ക് കയറി കസേരകള്‍ തള്ളിമാറ്റുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്യുന്നത് കണ്ടതോടെ പൊലീസെത്തി ഇവരെ ആല്‍ത്തറ പരിസരത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം കല്ലേറ് നടത്തിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാനവീയം വീഥി നൈറ്റ്ലൈഫിനായി തുറന്ന് നല്‍കിയതിന് ശേഷം ഇത് പത്താമത്തെ അക്രമസംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കേരളത്തില്‍ തന്നെ ആദ്യത്തെ നൈറ്റ്‌ലൈഫ് വീഥിയിലുണ്ടാകുന്ന അക്രമസംഭവങ്ങള്‍ വലിയ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇതിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. അക്രമസംഭവങ്ങള്‍ തുടരുന്നത് കടുത്ത നിയന്ത്രണങ്ങള്‍ക്ക് വഴിവച്ചേക്കും.
Stone pelting on police at Manaveeyam Veedhi, One injured