കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ കണ്ടല മെയിൻ ബ്രഞ്ചിലും, പ്രസിഡന്റ് എം ഭാസുരാംഗന്റെ മകന്റെ വീട്ടിലുമുൾപ്പെടെ ഇഡി നടത്തുന്ന പരിശോധന മണിക്കൂറുകൾ കഴിഞ്ഞും തുടരുകയാണ്. ഭാസുരാംഗന്റെ സാന്നിധ്യത്തിൽ ആണ് മകന്റെ വീട്ടിലെ പരിശോധന. കണ്ടല ബാങ്കിൽ സഹകരണ രജിസ്ട്രാർ കണ്ടെത്തിയ 100 കോടിയിലേറെ രൂപയുടെ ക്രമക്കേട് ആണ് ഇഡി അന്വേഷിക്കുന്നത്.
ബാങ്കിന്‍റെ മെയിൻ ബ്രാഞ്ചിൽ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം എത്തിയത്. ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിക്കുകയാണ്. ബാങ്ക് ജീവനക്കാരെയല്ലാതെ മറ്റാരെയും അകത്തേക്ക് കേന്ദ്ര സേന കടത്തിവിടുന്നില്ല. ബാങ്ക് മുൻ സെക്രട്ടറിമാരായ രാജേന്ദ്രൻ നായർ, മോഹൻ കുമാർ, ശാന്തകുമാരി, കളക്ഷൻ ഏജന്‍റ് അനിൽ കുമാർ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നു. റെയ്ഡ് വിവരം അറിഞ്ഞ് നിരവധി നിക്ഷേപകർ ബാങ്കിന് മുന്നിലെത്തി.
ED raid in Kandala co-operative bank