കേരളീയത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പ്രതിരോധിച്ച് മുഖ്യമന്ത്രി രംഗത്ത്. ബഹിഷ്കരിച്ചവര്‍ അടുത്ത കേരളീയത്തില്‍ പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി. ഒ.രാജഗോപാല്‍ സമാപനച്ചടങ്ങില്‍ പങ്കെടുത്തത് വിമര്‍ശനങ്ങള്‍ ഏശാത്തതിന്റെ തെളിവാണ്. മണിശങ്കര്‍ അയ്യരെ പോലുള്ളവരുടെ പങ്കാളിത്തം നാടിന്റെയാകെ വികാരമായി. കേരളത്തിന്റെ മഹോല്‍സവം എന്ന നിലയില്‍ പരിപാടി ജനം നെഞ്ചിലേറ്റി. സംസ്ഥാനത്തിനുപുറത്തുള്ളവരെയും അടുത്ത കേരളീയത്തില്‍ ഉള്‍പ്പെടുത്തും. ഒരുക്കങ്ങള്‍ക്കായി ചീഫ് സെക്രട്ടറി അധ്യക്ഷനായി പ്രത്യേക സമിതി രൂപീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദിവാസികളെ ഷോക്കേസ് ചെയ്തെന്ന വിഷയത്തില്‍ മന്ത്രി കെ.രാധാകൃഷ്ണനെ തള്ളി മുഖ്യമന്ത്രി രംഗത്തെതി. കേരളീയത്തില്‍ ആദിവാസി കലാകാരന്മാരെ പ്രദര്‍ശനവസ്തുവാക്കിയിട്ടില്ല. പ്രചാരണം തീര്‍ത്തും തെറ്റാണന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലേക്കുള്ള നിക്ഷേപത്തിനെ ധൂര്‍ത്തെന്ന് വിളിക്കാനാകില്ല. സംസ്ഥാനത്തെ വികസനലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്രം വന്‍തോതില്‍ വെട്ടിക്കുറച്ചു. സൗജന്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന കേന്ദ്രനയം അംഗീകരിക്കാനാകില്ലെന്നും പിണറായി പറഞ്ഞു. ബില്ലുകള്‍ ഒപ്പിടുകയെന്നത് ഗവര്‍ണറുടെ ഇഷ്ടാനിഷ്ടമനുസരിച്ച് ചെയ്യേണ്ട കാര്യമല്ല. അത് ഭരണഘടനാപരമായ ബാധ്യതയാണ്, അദ്ദേഹം അത് നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാന്‍ മുസ്‌ലിം ലീഗിനെ അങ്ങോട്ടുപോയി ക്ഷണിച്ചതല്ല. സിപിഎം ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് പറഞ്ഞത് ലീഗ് നേതാവാണ്. ലീഗ് റാലി സംഘടിപ്പിക്കുന്നത് നല്ല കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
CM Pinarayi Vijayan about Keralyeem 2023