കേരളീയത്തില്‍ ആദിവാസികളെ ഉള്‍പ്പെടുത്തിയുള്ള ആദിമം പ്രദര്‍ശനത്തില്‍ പിഴവ് ചൂണ്ടിക്കാട്ടിയാല്‍ തിരുത്താമെന്ന് ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ.എസ്.ഉണ്ണികൃഷ്ണന്‍. ഊരു മൂപ്പന്‍മാരുമായി ചര്‍ച്ച ചെയ്താണ് പ്രദര്‍ശനം ഒരുക്കിയത്. ഇവിടെ നടക്കുന്നത് കലാപ്രകടനമാണ്. പ്രദര്‍ശനം കാണാതെ വിമര്‍ശിക്കരുതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു
കേരളീയം വേദിയിൽ ആദിവാസി വിഭാഗങ്ങളെ പ്രദർശിപ്പിച്ച ഫോക് ലോർ അക്കാദമിയെ തള്ളി മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. ഗോത്രവർഗക്കാരെ ഒരിക്കലും പ്രദർശന വസ്തുവാക്കരുതെന്നും ഷോക്കേസിൽ വെക്കേണ്ട ജീവിതമാണ് ആദിവാസികളുടേതെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കേണ്ടത് ഫോക്‌ലോർ അക്കാദമിയാണെന്നും മന്ത്രി രാധാകൃഷ്ണൻ തൃശൂരിൽ പറഞ്ഞു
Errors can be corrected if pointed out: Folk Lore Academy