• 'രണ്ടാഴ്ച കേരളീയത്തിന്‍റെ തിരക്കെന്ന് ചീഫ് സെക്രട്ടറി'
  • നാണം കെടുത്തുന്ന നടപടിയെന്ന് കോടതി
  • സത്യവാങ്മൂലത്തിലും കോടതിക്ക് അതൃപ്തി

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി ഹൈക്കോടതിയില്‍ ഹാജരായില്ല. കേരളീയത്തിന്‍റെ തിരക്കിലാണെന്ന് അറിയിച്ച ചീഫ് സെക്രട്ടറിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കോടതിയെ നാണം കെടുത്തുന്ന നടപടിയാണ് ചീഫ് സെക്രട്ടറിയുടേതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സത്യവാങ്മൂലത്തില്‍ അതൃപ്തി രേഖപ്പെടുത്തി. ഇതോടെ ഇന്നുച്ചയ്ക്ക് രണ്ടരയോടെ ഹാജരാകാമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സമയബന്ധിതമായി ശമ്പളം കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് കോടതി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഉത്തരവ് പുറത്തുവന്നതിന് ശേഷവും ശമ്പളം മുടങ്ങിയതോടെയാണ് ജീവനക്കാര്‍ കോടതിയെ സമീപിച്ചത്. ഇതില്‍ ചീഫ് സെക്രട്ടറി ഹാജരാവണമെന്ന് കോടതി നിര്‍ദേശിച്ചുവെങ്കിലും നേരിട്ട് ഹാജരാവാതെ സത്യവാങ്മൂലം സമര്‍പ്പിച്ചതോടെയാണ് കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. രണ്ടാഴ്ചത്തേക്ക് കേരളീയത്തിന്‍റെ തിരക്കിലാണെന്നായിരുന്നു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്.

 

Kerala High Court slams chief secretary