mahuaethicnew-06
  • എത്തിക്സ് കമ്മിറ്റി നാളെ യോഗം ചേരും
  • മഹുവ ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്ന് സമിതി
  • ചോദ്യങ്ങള്‍ മര്യാദയില്ലാത്തതായിരുന്നുവെന്ന് മഹുവ

ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രക്കെതിരെ കടുത്ത നടപടിക്ക് എത്തിക്സ് കമ്മിറ്റി ശുപാര്‍ശ ചെയ്തേക്കും. മഹുവയെ അയോഗ്യയാക്കണമെന്നാണ് കമ്മിറ്റിയിലെ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എത്തിക്സ് കമ്മിറ്റി നാളെ യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കും. ബിജെപി എംപി വിനോദ് സോണ്‍കര്‍ അധ്യക്ഷനായ സമിതി ഉച്ചയ്ക്ക് 12നാണ് യോഗം ചേരുക. കമ്മിറ്റിക്ക് മുന്‍പില്‍ ഹാജരായപ്പോള്‍ വ്യക്തിപരവും മര്യാദയില്ലാത്തതുമായ ചോദ്യങ്ങളാണ് ചോദിച്ചതെന്ന് മഹുവ ആരോപിച്ചിരുന്നു. എന്നാല്‍ മഹുവ ധര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെന്നായിരുന്നു എത്തിക്സ് കമ്മിറ്റി അധ്യക്ഷന്‍റെ പ്രതികരണം. എത്തിക്സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. 

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പിനെതിരെ പാര്‍ലമെന്‍റില്‍ ചോദ്യം ഉന്നയിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണവും പാരിതോഷികങ്ങളും കൈപ്പറ്റിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഐഡി മഹുവ കൈമാറിയിരുന്നതായും ദുബായില്‍ നിന്നും നാല്‍പതിലേറെ തവണ ഐഡിയില്‍ ലോഗിന്‍ ചെയ്തിരുന്നതായും കണ്ടെത്തിയിരുന്നു. 

 

Ethics committee to recommend strict actions against TMC MP Mahua Moitra