• 'പ്രതിക്ക് പണമെവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണം'
  • ജോലിസ്ഥലത്തെ ബന്ധങ്ങളും അറിയാനുണ്ടെന്ന് പൊലീസ്
  • സ്ഫോടനത്തില്‍ മരണസംഖ്യ നാലായി

കളമശേരി സ്ഫോടനക്കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ പത്തുദിവസം പൊലീസ് കസ്റ്റഡിയില്‍. പ്രതിക്ക് പണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും സ്ഫോടനം നടന്ന ഹാളിലും പെട്രോളും സ്ഫോടകവസ്തു വാങ്ങിയ ഇടത്തും തെളിവെടുക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതിയുടെ ജോലിസ്ഥലത്തെ ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ആവശ്യം അംഗീകരിച്ച കോടതി നവംബര്‍ 15 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം, തനിക്ക് നിയമസഹായം വേണ്ടെന്ന് പ്രതി കോടതിയില്‍ ആവര്‍ത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതിനിടെ സ്ഫോടനത്തില്‍ മരണസംഖ്യ നാലായി. ഗുരുതരമായി പരുക്കേറ്റ് ചികില്‍സയിലായിരുന്ന ആലുവ സ്വദേശി മോളി ജോയി (61) ആണ് മരിച്ചത്. അന്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ ആറുപേര്‍ ഇനിയും ചികില്‍സയിലുണ്ട്. ഒക്ടോബര്‍ 29ന് പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ അന്‍പത്തിരണ്ടോളം പേര്‍ക്കാണ് പരുക്കേറ്റത്. 

 

Kalamassery Blast; court grants 10 days police custody