rashmika-mandhana-3

നടി രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ പ്രചരിക്കുന്നതില്‍ സമൂഹമാധ്യമ സേവനദാതാക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര െഎ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാനുള്ള നിയമപരമായ ബാധ്യത സമൂഹമാധ്യമ സേവനദാതാക്കള്‍ക്കുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വ്യാജപ്രചാരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് 36 മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്തിരിക്കണം. ഇല്ലെങ്കില്‍ ചട്ടം 7 പ്രയോഗിക്കുകയും കമ്പനി കോടതിയിലെത്തേണ്ടിവരുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ എക്സില്‍ പ്രതികരിച്ചു. കൂടുതല്‍ പേര്‍ ഇത്തരത്തില്‍ ഇരകളാക്കപ്പെടുന്നതിന് മുന്‍പ് നടപടി വേണമെന്ന് രശ്മിക മന്ദാന പ്രതികരിച്ചു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ സിനിമമേഖലയിലെ പ്രമുഖര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിട്ടുണ്ട്. 

 

Rashmika Mandanna's Viral Deepfake Prompts Big Warning From IT Minister