മൂന്നാർ ദേവികുളം മേഖലയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. ദേവികുളം സെറ്റിൽമെന്റ് കോളനിക്ക് സമീപത്തുള്ള ബിജുനു മണി, സെന്തിൽകുമാർ, അജിത എന്നിവർ കയ്യേറിയ സർക്കാർ ഭൂമിയാണ് റവന്യൂ സംഘം ഒഴിപ്പിച്ചത്. ഇവർ ദേവികുളം സ്വദേശികളാണ്. ബിജുനു മണിയുടെ വീട് ഉൾപ്പെടെയുള്ള ഏഴ് സെന്റും, സെൽവരാജ്, അജിത എന്നിവർ കൈവശം വച്ച 2.5 സെന്റ് ഭൂമിയുമാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ച ഭൂമിയിൽ സർക്കാർ ബോർഡ് സ്ഥാപിച്ചു. മൂന്നാർ ടൗണിൽ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച എട്ട് കടകളും വില്ലേജ് ഓഫീസിന് സമീപം മൂന്നാർ സ്വദേശി വിത്സൻ ഇമ്പരാജ് കയ്യേറിയ പത്ത് സെന്റ് ഭൂമിയും ഒഴിപ്പിച്ചു. തഹസിൽദാർമാരായ കെ.ജി.രാജൻ, തോമസ്, കാർഡമം സെറ്റിൽമെന്റ് ഓഫീസർ പ്രിയൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടന്നത്.
Munnar Eviction Drive update