ktdfcbijuprabhakar-02

വായ്പ തിരിച്ചടവിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകന്നതിനിടെ കെടിഡിഎഫ്സി ചെയര്‍മാന്‍ ബി. അശോകിനെ മാറ്റി സര്‍ക്കാര്‍. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനാണ് പകരം ചുമതല നല്‍കിയത്.  ബി. അശോക് നിലവില്‍ വഹിക്കുന്ന മറ്റ് ചുമതലകള്‍ തുടര്‍ന്നും വഹിക്കുന്നതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. കാര്‍ഷികോല്‍പാദന കമ്മിഷണറായിരുന്നു ഡോ. ബി. അശോക്.  അതിന് പുറമെയാണ് കേരള ട്രാന്‍സ്പോര്‍ട് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഒരു മാസത്തെ അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ബിജു പ്രഭാകർ ജോലിയിൽ പ്രവേശിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.