സംഗീതജ്ഞയും കലാ ഗവേഷകയും അധ്യാപികയുമായിരുന്ന ലീല ഓംചേരി അന്തരിച്ചു. 94 വയസായിരുന്നു. പ്രായാധിക്യം മുലള്ള അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. നാടകകൃത്ത് ഓംചേരി എൻ എൻ പിള്ളയാണ് ഭർത്താവ്.2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1990 ൽ കേരളസംഗീതനാടക അക്കാദമി ഫെലോഷിപ്പും യുജിസി നാഷണൽ അസോസിയറ്റ് അവാർഡും ലഭിച്ചിട്ടുണ്ട്. ക്ലാസിക്കൽ കലാരൂപങ്ങളെക്കുറിച്ചുള്ള അനേകം ഗവേഷണ ഗ്രന്ഥങ്ങൾ ലീല ഓം ചേരി രചിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ കമുകറ പരമേശ്വരക്കുറുപ്പിന്റെയും ലക്ഷ്‌മിക്കുട്ടിയമ്മയുടെയും മകളായി ജനിച്ച ലീല ഓം ചേരി പ്രശസ്ത ഗായകൻ പരേതനായ കമുകറ പുരുഷോത്തമന്റെ സഹോദരിയാണ്.
Leela Omchery, classical music pioneer dies aged 94