കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ പ്രാര്‍ഥനാ സംഗമങ്ങള്‍ നിര്‍ത്തി യഹോവയുടെ സാക്ഷികള്‍. കേരളം, തമിഴ്നാട്, കര്‍ണാട സംസ്ഥാനങ്ങളില്‍ പ്രാര്‍ഥനാ കൂട്ടായ്മയായ കിങ്ഡം ഹാള്‍സ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ വിശ്വാസി സമൂഹത്തിന്റെ ഇന്ത്യാ ഘടകം നിര്‍ദേശം നല്‍കി. പകരംപ്രാര്‍ഥനാ കൂട്ടങ്ങള്‍ ഓണ്‍ലൈനില്‍ നടത്തും. വിശ്വാസികളുടെ സുരക്ഷ കണക്കിലെടുത്താണു തീരുമാനമെന്ന് യഹോവ സാക്ഷി ഇന്ത്യാ വക്താവ് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു. ഒരാഴ്ചത്തേക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്തിയതിനുശേഷം ഓണ്‍ലൈന്‍ പ്രാര്‍ഥന സംഗമങ്ങള്‍ നീട്ടുന്നതു സംബന്ധിച്ചു തീരുമാനമെടുക്കും. മറ്റു ക്രിസ്ത്യന്‍ വിശ്വാസി വിഭാഗങ്ങളില്‍ നിന്നു ഭിന്നമായി പള്ളിയോ പ്രാര്‍ഥനാലയങ്ങളോ ഇല്ലാത്ത യഹോവ സാക്ഷികള്‍ പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടുന്നതിനെയാണു കിങ്ഡം ഹാള്‍ എന്നുവിളിക്കുന്നത്. 

Jehovah’s Witnesses suspends prayer hall meets in Kerala, Tamil Nadu and Karnataka