തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി ഉത്തരവ് നൽകിയത്. സിനിമ ഷൂട്ടിങ്ങിന് അനുമതി നിഷേധിച്ച ദേവസ്വം ബോർഡ് നടപടിക്കെതിരെ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ്  ഹൈക്കോടതിയുടെ ഉത്തരവ്. മൈതാനത്ത് ഷൂട്ടിങ്ങിന് അനുമതി നൽകിയാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി വിലയിരുത്തി. വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പോകാൻ നിയന്ത്രണം വരും. ബൗൺസേഴ്സ് അടക്കം വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുമുണ്ടാകും. അതിനാൽ വിശ്വാസികൾക്ക് നിയന്ത്രണം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്ക് മൈതാനത്ത് അനുമതി നൽകരുതെന്ന് കോടതി ഉത്തരവ് നൽകി.. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

High Court bans film shooting in Vadakkunnathan temple ground