• 'ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു'
  • 'സര്‍ക്കാര്‍ ഇത് ചെയ്യുന്നത് അദാനിക്ക് വേണ്ടി'
  • 'ഇന്ത്യയില്‍ അധികാരത്തില്‍ ഒന്നാമത് അദാനി'

എത്രതന്നെ ഫോണ്‍ ചോര്‍ത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്ന് രാഹുല്‍ഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു. സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നത് അദാനിക്ക് വേണ്ടിയാണെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യയില്‍ അധികാരത്തില്‍ ഒന്നാം സ്ഥാനത്ത് അദാനിയാണ്. മോദി രണ്ടാമതും അമിത്ഷാ മൂന്നാം സ്ഥാനത്തുമാണെന്നും രാഹുല്‍ തുറന്നടിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതിയെന്നും അദാനിക്കെതിരെ ആരെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണെന്നും രാഹുല്‍ ആരോപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ആപ്പിളില്‍ നിന്ന് സന്ദേശം ലഭിച്ചതായി പത്തിലേറെ പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി , ശശി തരൂര്‍, കോണ്‍ഗ്രസ് സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, മൊഹുവ മൊയ്ത്ര തുടങ്ങിയവരുള്‍പ്പെടെ പത്തുപേര്‍ക്കാണ് സന്ദേശം വന്നത്. താങ്കളുടെ ഐ ഫോണിനെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ ലക്ഷ്യമിട്ടിരിക്കുന്നു എന്ന സന്ദേശമാണ് നേതാക്കള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. നിങ്ങളുടെ തൊഴിലോ വ്യക്തിത്വമോ ആവാം ലക്ഷ്യമിടാന്‍ കാരണം. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ക്ക് ചോര്‍ത്തുന്നതിന് പുറമേ ഫോണിലെ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാവുമെന്നും മുന്നറിയിപ്പ് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. 

 

' will keep raising our voices', Rahul Gandhi on phone tapping

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.