• കേസ് റജിസ്റ്റര്‍ ചെയ്തത് സൈബര്‍ പൊലീസ് എസ്ഐയുടെ റിപ്പോര്‍ട്ടില്‍
  • 'പ്രകോപനപരമായ അഭിപ്രായ പ്രകടനം നടത്തി'
  • രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി

കളമശേരി സ്ഫോടനത്തെ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിലൂടെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് എഫ്ഐആര്‍. ഒരു മതവിഭാഗത്തിനെതിരെ മന്ത്രി പ്രചാരണം നടത്തിയെന്നും സമാധാനാന്തരീക്ഷം തകര്‍ത്ത് ലഹളയുണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും എഫ്ഐആറില്‍ പറയുന്നു. എഫ്ഐആറിന്‍റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു. കേരള പൊലീസ് ആക്ട് 120 ഒ, 153, ജാമ്യമില്ലാ വകുപ്പായ 153 എ എന്നിവയാണ് കേന്ദ്രമന്ത്രിക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചി സൈബര്‍ സെല്‍ എസ്ഐ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ്. 

അതേസമയം, രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടി ഇരട്ടത്താപ്പാണെന്നും ഒരു വിഭാഗത്തെ തൃപ്തിപ്പെടുത്താനാണ് നടപടിയെന്നും ബിജെപി ആരോപിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ പറഞ്ഞു.

 

Rajeev Chandrasekhar tried to disrupt communal harmony in Kerala , FIR

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.