• കളമശേരി സ്ഫോടനം: പ്രതി കൊച്ചി എളംകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍
  • ബോംബ് സ്ഫോടനം നടത്താന്‍ ഉപയോഗിച്ച റിമോട്ടിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍
  • ബോംബുണ്ടാക്കുന്നതിന്റെ മാര്‍ഗങ്ങള്‍ യുട്യൂബില്‍ തിരഞ്ഞതിനും തെളിവ്
  • സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡൊമിനിക്കിന്റെ ഫെയ്സ്ബുക് ലൈവ്

 

കൊച്ചി കളമശേരി കണ്‍വന്‍ഷന്‍ സെന്‍ററിലെ ബോംബ് സ്ഫോടന പരമ്പരയില്‍ പ്രതി കൊച്ചി എളംകുളം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍. ബോംബ് സ്ഫോടനം നടത്താന്‍ ഉപയോഗിച്ച റിമോട്ടിന്റെ ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തി. ബോംബുണ്ടാക്കുന്നതിന്റെ മാര്‍ഗങ്ങള്‍ യുട്യൂബില്‍ തിരഞ്ഞതിനും തെളിവ്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയത്. ഫെയ്സ്ബുക്ക് ലൈവില്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിന്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.  പിന്നാലെ മാര്‍ട്ടിന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് പൊലീസ്. കളമശേരി പൊലീസ് ക്യാംപിലെത്തിച്ച ‍പ്രതിയെ പൊലീസ് ചെയ്യുകയാണ്. ഡൊമിനിക്കിന്റെ മൊബൈല്‍ ലൊക്കേഷന്‍ രാവിലെ കൊച്ചിയില്‍. സ്ഫോടകവസ്തുക്കള്‍ വച്ചത് പെട്രോള്‍ നിറച്ച കുപ്പിക്കൊപ്പം.  ഡൊമിനിക്കിന്റെ തമ്മനത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

കേരളത്തെ നടുക്കി കളമശേരിയിൽ കൺവൻഷൻ സെന്ററിൽ വൻ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 52 പേർക്ക് പരുക്കേറ്റു. അമ്മയും കുട്ടിയുമടക്കം ആറുപേരുടെ നില അതീവ ഗുരുതരമാണ്. വിവിധ ആശുപത്രികളിലായി 18 പേർ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. രാവിലെ ഒമ്പതരയോടെ യഹോവയുടെ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷനൽ കൺവൻഷൻ സെന്ററിലെ ഹാളിലാണ് സ്ഫോടനമുണ്ടായത്. രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. പ്രാർഥന തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ആദ്യ പൊട്ടിത്തെറിയുണ്ടായി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ടെണ്ണം കൂടെയുണ്ടായി.

 

സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് പൊള്ളലേറ്റ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്ഫോടനം നടന്ന് മണിക്കൂറുകള്‍ക്കകം നടന്നത് ഐഇഡി ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചു. ടിഫിന്‍ ബോക്സിലാണ് ബോംബുവച്ചത്. എന്‍ഐഎ, ഭീകരവിരുദ്ധ സ്ക്വാഡ് സംഘങ്ങള്‍ സ്ഥലത്തെത്തി.  എട്ടംഗ എന്‍എസ്ജി സംഘവും കളമശേരിയിലെത്തും.

 

 

Man surrenders before Kerala police, takes responsibility of serial blasts