reviewsitfilm-29
  • കൊച്ചി സെന്‍ട്രല്‍ എസിപി നേതൃത്വം നല്‍കും
  • അന്വേഷണസംഘത്തില്‍ സൈബര്‍ പൊലീസും

സിനിമ റിവ്യൂ ബോംബിങ് കേസ് അന്വേഷിക്കാന്‍ കൊച്ചി പൊലീസ് 12 അംഗ പ്രത്യേകസംഘം രൂപീകരിച്ചു. കൊച്ചി സെന്‍ട്രല്‍ എസിപി ജയകുമാര്‍ നേതൃത്വം നല്‍കും. അന്വേഷണസംഘത്തില്‍ സൈബര്‍ പൊലീസിനെയും ഉള്‍പ്പെടുത്തി. 

റിവ്യൂ ബോംബിങില്‍ സംസ്ഥാന പൊലീസ് മേധാവി നേരത്തെ പ്രൊട്ടോക്കോള്‍ സമര്‍പ്പിച്ചിരുന്നു. ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കുമെന്നാണ് പ്രോട്ടോക്കോളിലുള്ളത്. ഇതനുസരിച്ചുള്ള ആദ്യ കേസും സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തിരുന്നു. നെഗറ്റീവ് റിവ്യൂകൾ കൂടുതലായും വരുന്നത് വ്യാജ ഐഡികളിൽ നിന്നാണെന്നും അതിനാൽ നിയന്ത്രിക്കാൻ പരിമിതി ഉണ്ടെന്നുമാണ് സംസ്ഥാന പൊലീസ് മേധാവി  കോടതിയില്‍ ബോധിപ്പിക്കുകയും ചെയ്തിരുന്നു. 

നെഗറ്റീവ് റിവ്യൂവിന് എതിരല്ലെന്നും, മനഃപൂർവം നെഗറ്റീവ് റിവ്യു ഉണ്ടാക്കുന്നതിനെയാണ് എതിർക്കുന്നതെന്നും ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. നെഗറ്റീവ് റിവ്യൂ സംബന്ധിച്ച ബ്ലാക്ക് മെയിലിങ് അല്ലെങ്കിൽ ക്രിമിനൽ സ്വഭാവമുള്ള പരാതികളിൽ കേസെടുക്കും. അപകീർത്തിപരമായ റിവ്യൂ വന്നാൽ ബന്ധപ്പെട്ടവർക്ക് മാനനഷ്ടക്കേസ് നൽകാം. ഐ.ടി ആക്ടിന്റെ ലംഘനം ഉണ്ടായാൽ പൊലീസിന് കേസെടുക്കാമെന്നും പ്രോട്ടോക്കോളിലുണ്ട്.

 

SIT for film review bombing

 

വാര്‍ത്തകളുംവിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.