സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയെന്ന്  വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. പരാതിയില്‍ കോഴിക്കോട് പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണം. സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പ് പറച്ചിലായി മാധ്യമ പ്രവർത്തക പോലും കാണുന്നില്ല. മാപ്പ് കൊണ്ട് അവസാനിക്കുന്ന പ്രശ്നവുമല്ല. സുരേഷ് ഗോപിയെ പിന്തുണച്ച് മാധ്യമപ്രവര്‍ത്തകയെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചാല്‍ ശക്തമായ നടപടിയെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ മുന്നറിയിപ്പ് നല്‍കി 

 

സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തില്‍  മാധ്യമപ്രവര്‍ത്തക പൊലീസിന്  പരാതി നല്‍കിയിട്ടുണ്ട്.  സ്ത്രീത്വത്തെ അപമാനിച്ചെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നും   കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക്   നല്‍കിയ പരാതിയില്‍ പറയുന്നു. 

 

അതേസമയം, മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞു. ഒരു മകളെപ്പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെപ്പോലെ മാപ്പു പറയുന്നുവെന്നും സുരേഷ് ഗോപി മനോരമ ന്യൂസിനോട് പറഞ്ഞു. പലതവണ ഫോണില്‍ വിളിച്ച് മാപ്പ് പറയാന്‍ ശ്രമിച്ചെന്നും സുരേഷ് ഗോപി പറഞ്ഞു. പിന്നീട് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയും സുരേഷ് ഗോപി ക്ഷമാപണം നടത്തി

 

സുരേഷ് ഗോപിയുടേത് ഫ്യൂഡൽ മേലാള ബോധതോടെയുള്ള പെരുമാറ്റമാണെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി ആർ ബിന്ദു പ്രതികരിച്ചു. മാധ്യമപ്രവർത്തകയെ അപമാനിച്ചത് തികച്ചും അപലപ

നീയമാണ്. വിഷയത്തിൽ പ്രതികരിച്ച മാധ്യമ പ്രവർത്തകയെ അഭിനന്ദിക്കുന്നുവെന്നും ആത്മാഭിമാനമുള്ള സ്ത്രീകൾ ഇതിനെതിരെ പ്രതികരിക്കണമെന്നും മന്ത്രി ബിന്ദു തൃശൂരിൽ പറഞ്ഞു.

 

commission for women seek report from police on Suresh gopi Misbehaviour