കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി മാധ്യമപ്രവര്‍ത്തക നിയമനടപടിക്ക്.  മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ച സംഭവത്തിലാണ് സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. കൈ തട്ടി മാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ തോളില്‍ വെയ്ക്കുകയായിരുന്നു. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. സുരേഷ് ഗോപി മാപ്പുപറയണമെന്നാണ് ആവശ്യം. പത്രപ്രവര്‍ത്തക യൂണിയനും സുരേഷ് ഗോപിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.

 

Women journalist to take legal action against actor suresh gopis misbehaviour