mohammad-azharuddin-2

 

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും മുൻ എം.പിയുമായ മുഹമ്മദ് അസറുദ്ദീനും വിപ്ലവ കവി ഗദ്ദറിന്റെ മകൾ ജി വി വെണ്ണിലയും തെലങ്കാന നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ. ഹൈദരാബാദ് നഗരത്തിലെ ജൂബിലി ഹിൽസിൽ എന്നാണ് മുഹമ്മദ് അസ്ഹറൂദീനും സെക്കാന്തരാബാദ് കന്റോൺമെന്റിൽ നിന്ന് ഗദ്ദറിന്റെ മകൾ ജി വി വെണ്ണിലായും മത്സരിക്കും. ഇതടക്കം 45മണ്ഡലങ്ങളിലെ സ്ഥനാർത്തികളെ കൂടി പാർട്ടി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ബിജെപിയിൽ നിന്ന് രാജി വച്ച് കോൺഗ്രസിൽ തിരിച്ചെത്തിയ  മുൻ എം.എൽ എയും  മുതിർന്ന നേതാവുമയായ കൊമ്മട്ടി റെഡ്ഢി രാജഗോപാൽ റെഡ്ഢി മുനുഗോഡെയിൽ നിന്ന് മത്സരിക്കും. 

 

ഒരു വർഷം മുൻപ് ബിജെപിയിൽ ചേർന്ന റെഡ്ഢി എം.എൽ എ സ്ഥാനം രാജി വച്ചതിനെ തുടർന്നു മണ്ഡലം കോൺഗ്രസിന് നഷ്ടമായിരുന്നു. നേരെത്തെ 55മണ്ഡലങ്ങളിലെ സ്ഥാനാർത്തികളെ പ്രഖ്യാപിച്ചിരുന്നു. സിപിയമ്മുമായുള്ള സീറ്റ്‌ വിഭജന ചർച്ചകൾ വഴിമുട്ടിയതോടെ 19മണ്ഡലങ്ങളിലെ സ്ഥാനാർഥി പ്രഖ്യാപനം മാറ്റിവച്ചു.5 സീറ്റ് വേണമെന്നു സിപിഎമും രണ്ടേ നൽകാൻ കഴിയൂ എന്ന് കോൺഗ്രസ്സും നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഖമ്മമം ജില്ലയിലെ കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ ഭദ്രാചലം മഥിര,  ഭദ എന്നിവ വിട്ടു കൊടുക്കുന്നതിൽ കോൺഗ്രസിൽ കടുത്ത എതിർപ്പാണ് ഉയരുന്നതു.

 

Mohammad Azharuddin, 44 others in Congress's second list for Telangana polls