വിവിധ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകള്‍ ഈ മാസം 31 നു പണിമുടക്കുമെന്നു ബസുടമകളുടെ സംയുക്ത സമരസമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. 

 

സര്‍ക്കാര്‍ നിലപാട് അനുകൂലമല്ലെങ്കില്‍ നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും സമരസമിതി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ക്യാമറയും സീറ്റു ബല്‍റ്റും അടിച്ചേല്‍പിക്കുകയാണെന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചപ്പോള്‍ കൂടിയാലോചനകള്‍ നടത്തിയില്ലെന്നും സമരസമിതി ആരോപിച്ചു.

 

Private bus strike in kerala on October 31