കുടുംബാംഗങ്ങൾക്കെതിരെ പൊലീസിൽ പരാതിയുമായി ഉന്നാവ് പീഡനക്കേസിലെ അതിജീവിത. സർക്കാരിൽനിന്നും വിവിധ എൻജിഒകളിൽനിന്നും ലഭിച്ച പണം കുടുംബാംഗങ്ങൾ തട്ടിയെടുത്തുവെന്ന് ആരോപണം. ഉന്നാവ് പൊലീസിലാണ് അതിജീവിത പരാതി നൽകിയത്. അമ്മ, ഇളയ സഹോദരി, അമ്മാവന്‍ എന്നിവരടക്കം നാലുപേര്‍ക്കെതിരെയാണ് അതിജീവിത പരാതിപ്പെട്ടത്. സർക്കാരിൽനിന്ന് ലഭിച്ച വീട്ടിൽനിന്ന് തന്നെ പുറത്താക്കിയെന്നും ആരോപണമുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ഉന്നാവ് എഎസ്പി പറഞ്ഞു. 2017ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജെപി എംഎൽഎ കുൽദീപ് സിങ് സെൻഗർ പീഡിപ്പിച്ചത്. പ്രതിയെ നിലവിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Unnao rape survivor files complaint against family, alleges harassment
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ