എല്‍ഡിഎഫില്‍ നിന്നും സമ്മര്‍ദം കടുത്തതോടെ ദേവെഗൗഡ വിഭാഗവുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഒരുങ്ങി ജെഡിഎസ് സംസ്ഥാന നേതൃത്വം. ദേശീയ ഭാരവാഹിസ്ഥാനങ്ങള്‍ രാജിവയ്ക്കുന്നതടക്കം ആലോചിക്കുന്നതിന് 27ന് സംസ്ഥാന നേതൃയോഗം വിളിച്ചു. ദേവെഗൗഡയുടെ ആരോപണങ്ങള്‍ സിപിഎമ്മിനെക്കൂടി വിഷയത്തിലേക്ക് വലിച്ചിഴച്ച സാഹചര്യത്തിലാണ് അടിയന്തരനീക്കം. ദേവെഗൗഡയുമായോ കുമാരസ്വാമിയുമായോ ഇനി ജെഡിഎസ് കേരള ഘടകം യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി പറഞ്ഞു. ദേശീയഭാരവാഹി സ്ഥാനം രാജിവയ്ക്കാന്‍ മടിക്കില്ലെന്ന് ജോസ് തെറ്റയിലും മനോരമ ന്യൂസിനോട് വ്യക്തമാക്കി.

എന്‍ഡിഎയില്‍ ചേരുന്നതിന് പിണറായി വിജയന്‍റെ സമ്മതമുണ്ടായിരുന്നുവെന്നും കേരളഘടകം ഇപ്പോഴും പാര്‍ട്ടിയുടെ സജീവ ഭാഗമാണെന്നുമായിരുന്നു ദേവെഗൗഡയുടെ പ്രഖ്യാപനം. ഇത് കേരളഘടവും മുഖ്യമന്ത്രി പിണറായി വിജയനും നിഷേധിച്ചു. പിന്നാലെ ദേവെഗൗഡ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

പിണറായി വിജയന്‍റെ അംഗീകാരം എന്‍ഡിഎ പ്രവേശത്തിനുണ്ടായിരുന്നതിനാലാണ് ഇപ്പോഴും ഇടതു സർക്കാരിൽ ജെ.ഡി.എസ് മന്ത്രി ഉള്ളതെന്നും പാര്‍ട്ടിയെ രക്ഷിക്കാനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു ദേവെഗൗഡ പറഞ്ഞത്. ദേവെഗൗഡയുടെ പ്രസ്താവനയെ അസംബന്ധമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി , പ്രസ്താവന തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സ്വന്തം രാഷ്ട്രീയ മലക്കംമറിച്ചിലുകളെ ന്യായീകരിക്കാന്‍ ഗൗഡ ശ്രമിക്കുകയാണെന്നും പിണറായി തുറന്നടിച്ചിരുന്നു. 

 

JDS to separate from Deve Gowda sect

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ