പതിമൂന്നാമത് ദേശീയ ലാഡ്‌ലി മീഡിയ അവാർഡ്  മനോരമ ന്യൂസിലെ ജിഷ കല്ലിങ്കലിന്.  മനോരമ ന്യൂസിൽ സംപ്രഷണം ചെയ്ത ഐ ആം ഡിഫൈൻഡ് എന്ന ഡോക്യുമെന്ററിക്കാണ് പുരസ്കാരം. ജയ്പൂരിലെ രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ  നടന്ന ചടങ്ങിൽ പുരസ്ക്കാരം സമ്മാനിച്ചു.  ഐക്യരാഷ്ട്ര സഭയുടെ പങ്കാളിത്തത്തോടെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടും മുബൈ ആസ്ഥാനമായ പോപുലേഷൻ ഫസ്റ്റ്  സംഘടനയും സംയുക്തമായാണ്  അവാർഡ് നൽകുന്നത്.

 

Manoramanews's Jisha Kallingal Win Laadli Media Award