കർണാടകത്തിൽ ജെഡിഎസ്– എന്‍ഡിഎ സഖ്യത്തിന് പിണറായി വിജയൻ സമ്മതിച്ചെന്ന് എച്ച്.ഡി ദേവെഗൗഡ. അതിനാലാണ് ഇപ്പോഴും ഇടതു സർക്കാരിൽ ജെ.ഡി.എസ് മന്ത്രി ഉള്ളത്. ജെഡിഎസ് ബി.ജെ.പിക്കൊപ്പം പോയത് പാർട്ടിയെ രക്ഷിക്കാൻ ആണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന ഘടകം ഇപ്പോഴും പാർട്ടിയിൽ തന്നെ ഉണ്ടെന്നും ദേവെഗൗഡ പറഞ്ഞു. എന്‍ഡിഎ ബന്ധത്തെ എതിര്‍ക്കുന്നുവെന്ന നിലപാടാണ് കേരള ഘടകം പ്രഖ്യാപിച്ചത്.
എന്നാല്‍ ദേവെഗൗഡയുടെ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മനോരമ ന്യൂസിനോട്. പിണറായി വിജയനുമായി ദേവെഗൗഡ ഒരിടത്തും ചര്‍ച്ച നടത്തിയിട്ടില്ല. എന്‍.ഡി.എയിലേക്ക് ഇല്ലെന്ന് കേരളഘടകം നേരത്തെ അറിയിച്ചിരുന്നതാണ്. ദേവഗൗഡയുടെ പ്രചരണത്തിന്‍റെ ലക്ഷ്യം അറിയില്ലെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
Pinarayi Vijayan's support for alliance with BJP in Karnataka - HD Deve Gowda