supreme-court-lgbtqa
  • ‘സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല’
  • ‘നിയമഭേദഗതികള്‍ പലതും സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചു’
  • ‘നിയമഭേദഗതികള്‍ പലതും സാമൂഹ്യമാറ്റത്തിന് വഴിതെളിച്ചു’

സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് യോജിച്ചും വിയോജിച്ചും സുപ്രീംകോടതിയുടെ നാല് വിധിപ്രസ്താവങ്ങളുണ്ടന്ന് ചീഫ് ജസ്റ്റിസ്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാൻ കൗൾ, രവീന്ദ്ര ഭട്ട്, ഹിമ കോലി, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട അഞ്ചംഗ ബെഞ്ചാണ് വിധി പറയുന്നത്. കോടതിക്ക് നിയമമുണ്ടാക്കാനാവില്ല, വിധി വ്യാഖ്യാനിക്കാനേ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്വവര്‍ഗാനുരാഗം വരേണ്യവര്‍ഗത്തിന്‍റെ മാത്രം വിഷയമല്ല. സ്വവര്‍ഗബന്ധം വിഡ്ഢിത്തമോ നഗരസങ്കല്‍പ്പമോ അല്ലെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. 

സ്പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ നാല് ഭരണഘടനാവിരുദ്ധമാണ്. ആക്ടില്‍ മാറ്റംവരുത്തണോയെന്ന് പാര്‍ലമെന്റാണ് തീരുമാനിക്കേണ്ടത്. നിയമനിര്‍മാണത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ കോടതി ശ്രദ്ധിക്കണം. ബന്ധങ്ങള്‍ രണ്ടുവ്യക്തികളുടെ തീരുമാനമാണ്. ഇത്തരം കൂട്ടുകെട്ടുകള്‍ അംഗീകരിക്കാത്തത് സ്വവര്‍ഗ ദമ്പതികളോട് വിവേചനമാകും. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നത് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശമുണ്ടെന്ന് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടികാട്ടി. 

Supreme Court verdict in same-sex marriage