vizhinjamadeelamd-15
  • കമ്മിഷനിങ് നിശ്ചയിച്ചിരിക്കുന്നത് 2024 മേയ് മാസം
  • 'തുടര്‍ നിര്‍മാണത്തിന് അനുകൂല സാഹചര്യം'
  • 'മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക വേണ്ട'
  • ഷെന്‍ഹുവ 15 നെ സ്വീകരിക്കാന്‍ സംസ്ഥാനം
  • പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം

വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാംഘട്ട കമ്മീഷനിങ് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ എംഡി അദീല അബ്ദുള്ള. കമ്മിഷനിങ് നിശ്ചയിച്ചിരിക്കുന്ന അടുത്ത മെയ് മാസത്തിന് മുന്‍പ്  നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തുകഴിഞ്ഞു. തുടര്‍നിര്‍മാണത്തിന് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു. തുറമുഖത്തിന്റെ ഭാഗമായി മല്‍സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന പുനരധിവാസ പദ്ധതി അതിവേഗം പൂര്‍ത്തിയാക്കുമെന്നും ഉറപ്പ് നല്‍കിയ വാഗ്ദാനങ്ങള്‍ ലഭിക്കുമോയെന്ന ആശങ്കവേണ്ടെന്നും അവര്‍ വ്യക്തമാക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

അതേസമയം,  തുറമുഖത്തെത്തിയ ആദ്യ കപ്പലിന് ഇന്ന് സംസ്ഥാനം സ്വീകരണമൊരുക്കും. വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാളും ചേര്‍ന്നാവും ഷെന്‍ഹുവ 15 എന്ന കപ്പലിനെ സ്വീകരിക്കുക. പ്രതിപക്ഷനേതാവ് വി.ഡി സതീശനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ലത്തീന്‍ അതിരൂപത നേതൃത്വം പങ്കെടുക്കില്ലെങ്കിലും ഇടവകയുടെ പ്രാതിനിധ്യം സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. 

മൂന്ന് ക്രെയിനുകളാണ് ഷെന്‍ഹുവ 15ല്‍ ഉള്ളത്. രണ്ട് ടഗ്ഗുകള്‍ കപ്പലിന് വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിക്കും. മൂവായിരം പേര്‍ക്ക്  ഇരിക്കാനുള്ള പന്തല്‍ സ്വീകരണച്ചടങ്ങിനായി തയ്യാറാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ടവര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും ചടങ്ങിലേക്ക് പ്രവേശനമുണ്ട്. 

 

 

First phase of Vizhinjam port to be commissioned by May says Adeela Abdullah

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ