മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ ഡൽഹി മുൻ റസിഡൻ്റ് എഡിറ്ററുമായ കെ.എസ് സച്ചിദാനന്ദമൂർത്തി െബംഗളൂരുവില്‍ അന്തരിച്ചു. 68 വയസായിരുന്നു. 42 വർഷം മനോരമ കുടുംബത്തിനൊപ്പമായിരുന്ന സച്ചി, കഴിഞ്ഞ ഒക്ടോബറിലാണ് വിരമിച്ചത്. രാജ്യതലസ്ഥാനത്തെ ഏറ്റവും ആദരണീയരായ മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു സച്ചിദാനന്ദമൂർത്തി.
മുഴുവൻ സമയവും കർമനിരതനായ മാധ്യമ പ്രവർത്തകൻ, അതായിരുന്നു സച്ചിദാനന്ദമൂർത്തി. വാർത്താ സ്രാതസുകൾ കണ്ടെത്തുന്നതിലും ബന്ധങ്ങൾ നിലനിർത്തുന്നതിലും അസാധാരണ മികവ്. പ്രധാനമന്ത്രിമാരടക്കം പ്രമുഖരുമായി വ്യക്തി ബന്ധം പുലർത്തിയ അപൂർവം മാധ്യമ പ്രവർത്തകരിൽ ഒരാൾ. 1982ൽ ദ് വീക്ക് ബംഗളുരു കറസ്പോൻഡൻറായി മനോരമയിൽ മാധ്യമ പ്രവർത്തനം തുടങ്ങിയ സച്ചിദാനന്ദമൂർത്തി, 2000 ൽ ഡൽഹി റസിഡൻ്റ് എഡിറ്ററായി. യുഎസ്എസ് ആർ പതനം മോസ്കോയിൽ നിന്ന് റിപ്പാർട്ട് ചെയ്ത അദ്ദേഹം, നിരവധി തവണ പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും മാധ്യമ സംഘത്തിൻ്റെ ഭാഗമായി വിദേശ റാഷ്ട്രങ്ങൾ സന്ദർശിച്ചു.
മനോരമയിലെ ദേശീയം എന്ന കോളം ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ആഴത്തിലുള്ള വിശകലനങ്ങളെന്ന നിലയിൽ ശ്രദ്ധ നേടി. പ്രസ് കൗൺസിൽ ആൻഡ് പ്രസ് അക്രഡിറ്റേഷൻ കൗൺസിൽ അംഗം, എഡിറ്റേഴ്സ് ഗിൽഡ് സെക്രട്ടറി ജനറൽ ,ലോക് സഭ പ്രസ് അസ്വൈസറി കമ്മിറ്റി ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചു.
Sachidananda Murthy passed away
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ