2021 December 28, Thiruvananthapuram. Sreekumaran Thampi, Lyricist, film director, and producer. Photo: MANOJ CHEMANCHERI.
വയലാര്‍ രാമവര്‍മ സാഹിത്യ അവാര്‍ഡ് കവിയും ഗാനരയചിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക്. ആത്മകഥയായ ജീവിതം ഒരുപെന്‍ഡുലം എന്ന കൃതിക്കാണ് അവാര്‍ഡ് അര്‍ഹമായതെന്ന് വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. ഒരുലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത വെങ്കല ശില്‍പവും അടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമദിനമായ 27ന് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമ്മാനിക്കും. 232 കൃതികളാണ് ഇത്തവണ നിര്‍ദ്ദേശിക്കപ്പെട്ടതന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.
Vayalar Award for Literary Contribution to Sreekumaran Thambi
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ