മുതിര്‍ന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. സിപിഎം സംസ്ഥാന സമിതിയിലെ പ്രത്യേകം ക്ഷണിതാവും, മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗവുമാണ്. കയര്‍ത്തൊഴിലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തുടങ്ങിയത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

1987, 1996, 2006 വര്‍ഷങ്ങളില്‍ ആറ്റിങ്ങലില്‍ നിന്ന് നിയമസഭാംഗമായി. 1979 മുതല്‍ 84 വരെ ചിറയിന്‍കീഴ് പഞ്ചായത്ത് പ്രസിഡന്റ്.  അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. കയര്‍ അപക്സ് ബോഡി അധ്യക്ഷനായിരുന്നു.  

Story Highlights: CPM Leader Anathalavattom Anandan Passes Away