mv-govindan-3

 

തട്ടം വിവാദത്തില്‍ സിപിഎം സംസ്ഥാന സമിതിയംഗം കെ. അനില്‍കുമാറിനെ തള്ളി സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദന്‍. അനില്‍കുമാറിന്‍റെ പരാമര്‍ശം പാര്‍ട്ടി നിലപാടില്‍നിന്ന് വ്യത്യസ്തം. ആ രീതിയിലുള്ള പരാമര്‍ശം പാടില്ല.  വസ്ത്രധാരണം ജനാധിപത്യ അവകാശമെന്നും എം.വി.ഗോവിന്ദന്‍  പറഞ്ഞു. 

 

രാഷ്ട്രീയ, ഭരണ കാര്യങ്ങള്‍ക്കപ്പുറം വിശ്വാസങ്ങളിലേക്ക് CPM കടന്നുകയറുന്നുവെന്ന് മുസ്‍‌ലിം ലീഗ് വിമര്‍ശനം.   കെ.അനില്‍കുമാറിന്‍റെ വിവാദ 'തട്ടം' പരാമര്‍ശത്തിലാണ് പ്രതിരണം. തട്ടം ഉപയോഗിക്കുന്ന മുസ്‌‍ലീം യുവതികള്‍ ആരും അത് ഉപേക്ഷിച്ചിട്ടില്ലെന്ന് പി.എം.എ സലാം മലപ്പുറത്ത് പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ ഇത്രകാലം പ്രയത്നിച്ചത് പട്ടിണി മാറ്റാനാണോ തട്ടം മാറ്റാനാണോയെന്ന് ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി നേതാക്കള്‍ മറുപടി പറയണമെന്നും സലാം ആവശ്യപ്പെട്ടു .

 

 ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ എസ്സൻസ് ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ് 23 നാസ്തിക സമ്മേളനത്തിലാണ് കെ. അനില്‍കുമാര്‍ വിവാദ പരാമര്‍ശം നടത്തിയ്. തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത്, കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെയും വിദ്യാഭ്യാസത്തിന്‍റെയും ഭാഗമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു,, എന്നായിരുന്നു  അനിൽകുമാറിന്റെ പ്രസ്താവന.

 

 

Hijab row cpm slams K Aanilkumar

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.