കോട്ടയം താലൂക്കിലെ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും നാളെ അവധി. വൈക്കം, ചങ്ങനാശേരി താലൂക്കുകളില്‍ ക്യാംപുകളുള്ള സ്കൂളുകള്‍ക്കും അവധി. ചേര്‍ത്തല, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകളുള്ള സ്കൂളുകള്‍ക്കും നാളെ അവധിയാണ്.
അതേസമയം സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വിവിധ ജില്ലകളില്‍ മഴക്കെടുതികള്‍ തുടരുന്നു. തിരുവനന്തപുരം അടക്കം നാല് തെക്കന്‍ ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് പുഴകളിൽ കേന്ദ്ര ജലകമ്മിഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പും നൽകി. കുട്ടനാട്ടിലെ ജലാശയങ്ങളില്‍ ജലനിരപ്പ് ഒന്നരം അടിയോളം ഉയര്‍ന്നിട്ടുണ്ട്.
Holidays for schools in Kottayam taluk on Tuesday
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.