isis-terrorist

എന്‍െഎഎയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള െഎഎസ് ഭീകരനെ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. പുണെ െഎഎസ് മൊഡ്യൂളില്‍ അംഗമായ മുഹമ്മദ് ഷഹ്നവാസ് എന്ന ഷാഫി ഉസ്സാമയാണ് പിടിയിലായത്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍െഎഎ മൂന്ന് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. രണ്ടുപേര്‍ കൂടി പിടിയിലായതായി സൂചനയുണ്ട്. ഷഹ്നവാസ് ഉള്‍പ്പെട്ട നാലംഗ െഎഎസ് സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അറസ്റ്റ്. 

 

വടക്കേന്ത്യയില്‍ വിവിധ ഇടങ്ങളില്‍ സംഘം ആക്രമണം ആസൂത്രണം ചെയ്തിരുന്നതായാണ് വിവരം. എന്‍ജിനിയര്‍ ആയ ഷഹ്നവാസ് പുണെ െപാലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട് ഡല്‍ഹിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സ്ഫോടകവസ്തു നിര്‍മാണത്തിനുള്ള രാസപദാര്‍ഥങ്ങളും ഡിജിറ്റല്‍ തെളിവുകളും ഡല്‍ഹി പൊലീസ് സ്െപഷ്യല്‍ സെല്‍ പിടികൂടിയിട്ടുണ്ട്.

 

Suspected ISIS terrorist Shanawaz arrested: Delhi Police

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.