ലോങ്ജംപില്‍ വെള്ളിനേടിയ എം. ശ്രീശങ്കര്‍, 1500 മീറ്ററില്‍ വെങ്കലം നേടിയ ജിന്‍സണ്‍ ജോണ്‍സണ്‍‌

 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ സണ്‍ഡേ. മൂന്ന് സ്വര്‍ണമടക്കം പതിനഞ്ച് മെഡലുകളാണ് ഇന്ത്യ ഇന്ന് നേടിയത്. ഗെയിംസ് ചരിത്രത്തില്‍ ഒരു ദിവസത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്ന്. മെ‍ഡല്‍നേട്ടത്തില്‍ ഇന്ത്യ ഹാഫ് സെഞ്ചുറി കടന്നു. അത്‍ലറ്റിക്സില്‍ നിന്ന് രണ്ട് സ്വര്‍ണമുള്‍പ്പടെ നേടിയാണ് ഇന്ത്യ കരുത്തുകാട്ടിയത്

 

ട്രാക്കിലെ മെഡല്‍ നേട്ടം തുടങ്ങിയത്  അവിനാഷിലൂടെ. സ്റ്റീപിള്‍ ചേസില്‍ അവിനാഷിന്റെ സ്വര്‍ണം ഗെയിംസ് റെക്കോര്‍ഡോടെ. തകര്‍ത്തത്  2018ല്‍ ഇറാന്‍ താരം നേടിയ റെക്കോര്‍ഡ്

 

ആദ്യ രണ്ട് ശ്രമങ്ങള്‍ ഫൗളായെങ്കിലും തേജീന്ദര്‍പാല്‍ തോല്‍ക്കാന്‍ തയാറായിരുന്നില്ല. 20.36 മീറ്റര്‍ ദൂരം കണ്ടെത്തി സ്വര്‍ണവും നേടി മാസ് തിരിച്ചുവരവ്. 

നൂറ് മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യുടെ ജ്യോതി യാരാജി വെള്ളി നേടി. മല്‍സരത്തില്‍ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തതെങ്കിലും രണ്ടാമതെത്തിയ താരത്തെ അയോഗ്യയാക്കിയതോടെയാണ് ജ്യോതിയുടെ വെള്ളിമെഡല്‍നേട്ടം. 12.91 സെക്കന്‍ഡിലായിരുന്നു ജ്യോതിയുടെ ഫിനിഷ്. 

പുരുഷ 1500 മീറ്റര്‍ ഓട്ടമല്‍സരത്തില്‍ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ വെങ്കലം നേടി. ഇന്ത്യയുടെ തന്നെ അജയ് കുമാര്‍ സരോജിനാണ് ഈ ഇനത്തില്‍ വെള്ളി. 

വനിതകളുടെ 1500 മീറ്ററില്‍ ഹര്‍മിലാന്‍ ബെയ്ന്‍സ് വെള്ളി നേടി. ഡിസ്കസ് ത്രോയില്‍ സീമാ പൂനിയ വെങ്കലം നേടി. 

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റന്‍ ടീമിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളി. ഫൈനലില്‍ ചൈനയോട് പരാജയപ്പെട്ടു (2-3). ഇന്ത്യന്‍ തോല്‍വി ആദ്യ രണ്ട് മല്‍സരങ്ങള്‍ വിജയിച്ച ശേഷം. എച്ച്.എസ്.പ്രണോയിക്ക് പരുക്കേറ്റത് ടീം ഇന്ത്യയ്ക്ക് തിരിച്ചടിയായി. ബാഡ്മിന്റണ്‍ ടീമിനത്തില്‍ ഇന്ത്യ വെള്ളി നേടുന്നത് ഇതാദ്യം.

 M Sreeshankar wins silver in men's long jump at Asian Games

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.