ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനൊന്നാം സ്വര്‍ണം. ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗം ടീമിനത്തിലാണ് നേട്ടം. കൈനാന്‍ ചെനായ്, സ്വരാവര്‍ സിങ് ,പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരടങ്ങിയ സംഘമാണ് മെഡല്‍ നേടിയത്. ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളിയും നേടി. രാജേശ്വരി കുമാരി, കീര്‍ മനിഷ, പ്രീതി രജക് ടീമാണ് വെള്ളി നേടിയത്. ഗോള്‍ഫില്‍ അതിഥി അശോകും വെള്ളി മെഡല്‍ സ്വന്തമാക്കി. വനിതകളുടെ വ്യക്തിഗത വിഭാഗത്തിലാണ് മെഡല്‍ നേട്ടം.
മെഡല്‍ കൊയ്ത്ത് തുടരാന്‍ മലയാളിതാരങ്ങളും ഇന്ന് കളത്തിലുണ്ട്. ബാഡ്മിന്‍റണ്‍ പുരുഷ വിഭാഗം ഫൈനലില്‍ മലയാളികളായ എച്ച് എസ് പ്രണോയിയും അര്‍ജുനും അടങ്ങുന്ന ടീം ചൈനയെ നേരിടും. വൈകിട്ട് നടക്കുന്ന ലോങ് ജംപ് ഫൈനലില്‍ എം ശ്രീശങ്കറും ഇറങ്ങും. ഇതേ ഇനത്തില്‍ ഇന്ത്യന്‍ താരം ജസ്‌വിന്‍ ആല്‍ഡ്രിനും സ്വര്‍ണത്തിനായി പോരാടും. അത്‌ലറ്റിക്സ് 1500 മീറ്റര്‍ ഫൈനലില്‍ നിലവിലെ ചാംപ്യനായ ജിന്‍സണ്‍ ജോണ്‍സണും ട്രാക്കിലുണ്ട്. ഇതിനു പുറമേ ഡിസ്കസ് ത്രോ ഹര്‍ഡില്‍സ് എന്നിവയാണ് ഇന്ത്യയുടെ മറ്റ് മെഡല്‍ പ്രതീക്ഷകള്‍. നിലവില്‍ 11 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമുള്‍പ്പടെ 41 മെഡലുകളുമായി ഇന്ത്യ നാലാംസ്ഥാനത്താണ്. 114 സ്വര്‍ണമടക്കം 216 മെഡലുകളുമായി ചൈനയാണ് ഒന്നാമത്.
Indian players bag gold in men's trap shooting; Silver in golf
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.