സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങും
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. സ്റ്റീപിള്‍ ചേസില്‍ അവിനാഷ് സാബ്‍ലെയും ഷോട്പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ്ങുമാണ് സ്വര്‍ണം നേടിയത്. 8.19.43 എന്ന മികച്ച സമയത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അവിനാഷ് ഫിനിഷ് ചെയ്തത്. നിലവിലെ ചാംപ്യന്‍ കൂടിയായ തേജീന്ദര്‍പാല്‍ സിങ്ങ് 20.36 മീറ്റര്‍ എറിഞ്ഞാണ് സ്വര്‍ണം നേടിയത്. ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം അന്‍പത് കടന്നു. ഇന്ത്യയ്ക്ക് പതിമൂന്ന് സ്വര്‍ണമടക്കം 51 മെഡലുകള്‍. ഇന്ത്യയ്ക്ക് പതിമൂന്ന് സ്വര്‍ണമടക്കം 51 മെഡലുകള്‍. ഏഷ്യന്‍ ഗെയിംസ് ലോങ്ജംപില്‍ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ വെള്ളിനേട്ടം. 1500 മീറ്ററില്‍ ജിന്‍സണ്‍ ജോണ്‍സന് വെങ്കലം.
ഷൂട്ടിങ് ട്രാപ് പുരുഷ വിഭാഗം ടീമിനത്തില്‍ ഇന്ത്യ ഇന്ന് സ്വര്‍ണം നേടി. കൈനാന്‍ ചെനായ്, സ്വരാവര്‍ സിങ് ,പൃഥ്വിരാജ് തൊണ്ടയ്മാന്‍ എന്നിവരാണ് മെഡല്‍ നേടിയത്. വ്യക്തിഗത ഇനത്തില്‍ കൈനാന്‍ ചെനായ് വെങ്കലം നേടി. ഇതേ ഇനത്തിലെ വനിതാ വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയിരുന്നു. ഗോള്‍ഫില്‍ അതിഥി അശോകും വെള്ളി മെഡല്‍ സ്വന്തമാക്കി
Asian Games 2023: Goldrush as Avinash Sable, Tajinderpal Singh Toor add to India's tally