• ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതിന് നടപടി
  • 2 താല്‍ക്കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടു, നഴ്സിന് സസ്പെന്‍ഷന്‍
  • പൊന്നാനി മാതൃശിശുസംരക്ഷണകേന്ദ്രത്തിലാണ് രക്തം മാറി നല്‍കിയത്

മലപ്പുറം പൊന്നാനി ഗവൺമെൻ്റ് ആശുപത്രിയിൽ ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. 2 താൽക്കാലിക ഡോക്ടർമാരെ പിരിച്ചുവിട്ടു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെൻഡ് ചെയ്തു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് ഒ നെഗറ്റീവ് രക്തമുള്ള യുവതിക്ക് ബി പോസിറ്റീവ് രക്തം മാറി നൽകിയത്. പെരുമ്പടപ്പ് സ്വദേശി റുക്സാന തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ തുടരുകയാണ്.

Action against docters on pregnant woman received wrong blood transfusion

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.