ഏഷ്യന്‍ ഗെയിംസില്‍ അഞ്ചാംദിനവും മെഡല്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ടീം ഇവന്‍റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. സരബ്ജോത് സിങ്, അര്‍ജുന്‍ ചീമ, ശിവ നര്‍വാള്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം നേടിയത്. 

 

വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യയുടെ റോഷിബിന ദേവിക്ക് വെള്ളി. ചൈനയ്ക്കാണ് സ്വര്‍ണം.  ഷൂട്ടിങ്ങിലും  ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലും അശ്വഅഭ്യാസം വ്യക്തിഗത വിഭാഗത്തിലുമാണ് ഇന്ത്യയുടെ ഇന്നത്തെ മെഡല്‍ പ്രതീക്ഷകള്‍.  പുരുഷ വിഭാഗം ഫുട്ബോളില്‍ ഇന്ത്യ  സൗദി അറേബ്യയെ നേരിടും. ഹോക്കിയില്‍ ജപ്പാനാണ് എതിരാളികള്‍. നിലവില്‍ 5 സ്വര്‍ണവും 8 വെള്ളിയും 10 വെങ്കലവുമടക്കം 23 മെഡലുകളുമായി ഏഴാം സ്ഥാനത്താണ് ഇന്ത്യ. 76 സ്വര്‍ണം ഉള്‍പ്പടെ 140 മെ‍ഡലുകളുമായി ചൈനയാണ് ഒന്നാമത്. 

 

 

Asian Games 2023: India's Sarabjot, Shiva and Arjun clinch gold in shooting

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.