
കാവേരി നദിയിലെ വെള്ളം തമിഴ്നാടിനു വിട്ടുനല്‍കുന്നതിനെതിരെ 175 സംഘടനകള്‍ ബെംഗളൂരു നഗരത്തിലും മൈസുരു മേഖലയിലും ആഹ്വാനം ചെയ്ത പകല്‍ ബന്ദ് തുടങ്ങി. കാര്‍ഷിക, തീവ്ര കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീഷണികളെ തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വൈകാരിക വിഷയമായതിനാല്‍ സമരക്കാരെ തടയില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപിയും ജെഡിഎസും ആം ആദ്മി പാര്‍ട്ടിയുമുള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ,ഓട്ടോ, ടാക്സി, സംഘടനകളും പിന്തുണ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പൊതുഗതാഗത സംവിധാനം സ്തംഭിച്ചിരിക്കുകയാണ്. തമിഴര്‍ താമസിക്കുന്ന മേഖലകളിലും തമിഴ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും സുരക്ഷ ശക്തമാക്കി.
കാവേരി നദീജല റെഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവനുസരിച്ച് പ്രതിദിനം 5000 ക്യൂസെക്സ് വെള്ളം കഴിഞ്ഞ ദിവസം മുതല്‍ കര്‍ണാടക, തമിഴ്നാടിന് വിട്ടുനല്‍കി തുടങ്ങിയിരുന്നു. അതോറിറ്റിയുടെ ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചതോടെയാണു വെള്ളം നല്‍കി തുടങ്ങിയത്. അതേസമയം ഇതേ വിഷയത്തില്‍ വെള്ളിയാഴ്ച സംസ്ഥാന ബന്ദിനും വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
Cauvery water dispute: transportation services hit by Bengaluru bandh.
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.