എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകൾ അടുത്തമാസം 15നകം കൈമാറണമെന്ന് ഹൈക്കോടതി. ദുരിത ബാധിതർക്ക് വേണ്ടിയാണ് കോടതി സംസാരിക്കുന്നത്. 36 വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കാൻ 24 ലക്ഷം മാത്രമാണ് നൽകേണ്ടത്. പ്രത്യേക പരിഗണന വേണ്ട ആളുകളാണ് എൻഡോസൾഫാൻ ദുരിതബാധിതർ. അതിനാൽ സമയബന്ധിതമായി ഇവരെ മാറ്റി പാർപ്പിക്കണമെന്നും കോടതി പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള വീടുകളുടെ ജീർണാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സത്യസായി ഓർഫനേജ് ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. ഹർജിയിൽ കാസർഗോഡ് ജില്ലാ കലക്ടർ ഓൺലൈനിൽ ഹാജരായി. വീടുകളുടെ ഉദ്ഘാടനം നടത്തി ക്രെഡിറ്റ് എടുത്തോളൂ എന്നും, തനിക്ക് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചാൽ മതിയെന്നും വാദത്തിനിടെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു
Government should immediately complete the work of endosulfan victims house
വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.