ganja-sale-in-dog-hostel
  • കുമാരനല്ലൂരില്‍ ഡോഗ് ഹോസ്റ്റലിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം
  • 18 കിലോ കഞ്ചാവ് കണ്ടെത്തി
  • എക്സൈസ് എത്തുമ്പോള്‍ പട്ടികളെ തുറന്നു വിടുന്നത് പതിവ്

കോട്ടയം കുമാരനല്ലൂരിൽ ഡോഗ് ഹോസ്റ്റലിന്റെ മറവിൽ കഞ്ചാവ് കച്ചവടം. സ്ഥലത്തുനിന്ന് 18 കിലോ കഞ്ചാവ് കണ്ടെത്തിയെങ്കിലും പ്രതി റോബിൻ ജോർജ് ഓടി രക്ഷപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടാൽ കടിക്കാനുള്ള പരിശീലനം നൽകിയാണ് റോബിൻ നായ്ക്കളെ വളർത്തിയിരുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കോട്ടയം പാറമ്പുഴ സ്വദേശിയായിരുന്ന റോബിൻ ജോർജ് ഒന്നരവർഷമായാണ് കുമാരനല്ലൂരിൽ ഡോഗ് ഹോസ്റ്റൽ നടത്തിവന്നത്. രാത്രിയിൽ മറ്റിടങ്ങളിൽ നിന്ന് യുവാക്കളുടെ സംഘങ്ങൾ സ്ഥലത്തേക്ക് എത്തുന്നത് പതിവായിരുന്നു. ദുരൂഹത തോന്നിയ നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു.

ഗാന്ധിനഗർ പൊലീസ് പലവട്ടം സ്ഥലത്തെത്തിയിരുന്നെങ്കിലും നായ്ക്കളെ തുറന്നു വിടുന്നതായിരുന്നു റോബിന്റെ രീതി. വിദേശ ഇനത്തിൽപ്പെട്ട 13 നായ്ക്കളായിരുന്നു ഡോഗ് ഹോസ്റ്റലിൽ ഉണ്ടായിരുന്നത്. രാത്രിയിൽ പൊലീസ് എത്തി പിടികൂടാൻ ശ്രമിക്കുന്നതിനിടെ മതിൽ ചാടി റോബിൻ കടന്നുകളഞ്ഞു. കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. 

Ganja in dog hostel

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.